തൃശൂർ: റവന്യൂവകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പട്ടയമേള നാളെ രാവിലെ പത്തിനു ടൗണ്‍ഹാളിൽ മന്ത്രി എ.പി. അനിൽകുമാർ ഉദ്ഘാടനം ചെയ്യും. രാജൻ ജെ. പല്ലൻ എംഎൽഎ, കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്നിവർ പങ്കെടുക്കും. 1175 കുടുംബങ്ങൾക്കാണു പട്ടയം ലഭിക്കുക. ഇതിൽ 1021 ലാൻഡ് ട്രൈബ്യൂണൽ പട്ടയങ്ങളും 105 വനഭൂമി പട്ടയങ്ങളും, 38 മിച്ചഭൂമി പട്ടയങ്ങളും, 11 ഇനാം പട്ടയങ്ങളും ഉൾപ്പെടും.